പ്രളയ ധനസഹായ വിതരണം ഇനി തഹസിൽദാർമാർ വഴി

പ്രളയ ധനസഹായ വിതരണം ഇനി തഹസിൽദാർമാർ വഴി

പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലേക്ക് വികേന്ദ്രീകരിച്ച് സർക്കാർ ഉത്തരവിറക്കി. കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചുള്ള വിതരണത്തിൽ അപേക്ഷകളുടെ തിരക്കിൽ കാലതാമസം നേരിട്ടതിനെ തുടർന്നാണ് നടപടി. ജില്ലാ കലക്ടർമാർക്ക് ഫണ്ട് കൈമാറിയ ശേഷം തഹസിൽദാർമാർ വഴി അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഡിബിടി സംവിധാനത്തിലൂടെ തുക നേരിട്ടെത്തിക്കും. ലാൻഡ് റവന്യൂ കമ്മീഷണറുടെ ശുപാർശയെ തുടർന്ന് 2018-19ലെ പ്രളയകാല രീതി പുനരവലംബിക്കുകയാണ്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies