അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 30 ബില്യൺ ഡോളർ മൂല്യമുള്ള ഉത്പന്നങ്ങൾക്ക് താരിഫ് ഇളവ് നൽകാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. കാർഷിക ഉത്പന്നങ്ങൾ, മരം, സൗന്ദര്യവർധക വസ്തുക്കൾ, ചെറിയ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്ക്കാണ് ഇളവ്. വ്യാപാര ചർച്ചകൾക്കായി പുതിയ ട്രേഡ് കൗൺസിൽ രൂപീകരിക്കാനും നവംബർ 10ന് അവസാനിക്കേണ്ട ഉടമ്പടി രണ്ടുമാസം നീട്ടാനും തീരുമാനിച്ചു.
ട്രംപ്-ഷി കൂടിക്കാഴ്ച: 30 ബില്യൺ ഡോളർ താരിഫ് ഇളവിൽ ധാരണ
Source: Dool News