സഹകരണ മേഖലയിൽ സ്വന്തം വിമാനക്കമ്പനി ആരംഭിക്കാനുള്ള 'കോ-കേരള' പദ്ധതിക്ക് സഹകരണ വകുപ്പിന്റെ അനുമതി ലഭിച്ചു. കേരള സിവിൽ ഏവിയേഷൻ സഹകരണ സംഘം രജിസ്റ്റർ ചെയ്യാനുള്ള അനുമതിയും ലഭിച്ചു; 27 ലക്ഷം രൂപ പ്രാരംഭ ഓഹരി മൂലധനം അടച്ചു. അടുത്ത ഓണത്തോടെ ആദ്യ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സിയാൽ മാതൃകയിൽ പ്രത്യേക കമ്പനി രൂപീകരിച്ച് സർവീസ് നടത്തും.
സഹകരണ മേഖലയിൽ വിമാനക്കമ്പനി: 'കോ-കേരള' പദ്ധതിക്ക് അനുമതി
Source: Marunadan Malayali