ലഖ്‌നൗവില്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 12കാരനായ മുസ്‌ലിം ബാലനെ സംഘം മര്‍ദിച്ചു. തുടര്‍ന്ന് കുട്ടിയുടെ വീടിനും പള്ളിക്കും നേരെ കല്ലേറുണ്ടായി. കുട്ടിയുടെ അമ്മാവനെയും ആക്രമിച്ചു; അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റുണ്ടായിട്ടില്ല. സംഭവം പ്രദേശത്ത് ആശങ്കയും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചു.
ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച ബാലന് മര്‍ദനം; ലഖ്‌നൗവില്‍ സംഘര്‍ഷം
Source: Dool News