രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) പിൻവലിച്ചു. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. തിങ്കളാഴ്ച മുതൽ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും. അഞ്ച് ദിവസത്തെ പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പഠിക്കാൻ ഐ.ബി.എയുടെയും യു.എഫ്.ബി.യുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കും.
ത്രിദിന ബാങ്ക് സമരം പിൻവലിച്ചു; ഉന്നതതല സമിതി രൂപീകരിക്കും
Source: Suprabhaatham