സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സംവിധായകൻ സജീവൻ അന്തിക്കാടിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ വിവാദമായി. അംബേദ്കറെ കോമാളി എന്ന് വിശേഷിപ്പിച്ച കമന്റിന്റെ സ്ക്രീൻഷോട്ടാണ് പ്രധാനമായും പ്രചരിക്കുന്നത്. താൻ അംബേദ്കറിസ്റ്റാണെന്നും പ്രചരണം സത്യമല്ലെന്നും, 2019-ൽ കോഴിക്കോട് നടന്ന നാസ്തിക സമ്മേളനത്തിലെ സർക്കാസ്റ്റിക് കമന്റാണ് വളച്ചൊടിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
അംബേദ്കർ വിവാദം: സജീവൻ അന്തിക്കാട് വിശദീകരണം നൽകി
Source: OneIndia Malayalam