പഞ്ചാബിൽ വിദ്യാർഥി പ്രക്ഷോഭം; മൂന്ന് പൊലിസ് വാഹനങ്ങൾ അടിച്ചുതകർത്ത് തീയിട്ടു

പഞ്ചാബിൽ വിദ്യാർഥി പ്രക്ഷോഭം; മൂന്ന് പൊലിസ് വാഹനങ്ങൾ അടിച്ചുതകർത്ത് തീയിട്ടു

ജലന്ധറിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിക്ക് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന ആരോപണത്തെ തുടർന്നുള്ള പ്രക്ഷോഭത്തിൽ മൂന്ന് പൊലിസ് വാഹനങ്ങൾ അടിച്ചുതകർത്ത് തീയിട്ടു; നിരവധി പൊലിസുകാർക്ക് പരുക്കേറ്റു. ജലന്ധർ-ഫഗ്വാര ദേശീയപാത ഉപരോധിച്ചതിനാൽ ഗതാഗതം സ്തംഭിച്ചു. പൊലിസും സർവകലാശാലയും വിദ്യാർഥികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.

Source: Suprabhaatham

More in Crime

Read the live feed on ZapIndies