കൊച്ചി: സ്വർണവിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 1,840 രൂപയും ഗ്രാമിന് 230 രൂപയും കുറഞ്ഞു. ഇതോടെ പവന് 1,10,120 രൂപയായി താഴ്ന്നു. ഇറാൻ-യു.എസ് സമാധാന ചർച്ചകളിലെ പ്രതീക്ഷ നഷ്ടപ്പെട്ടതും ക്രൂഡോയിൽ വില ഉയർന്നതുമാണ് വിലയിടിവിന് കാരണമായി വിലയിരുത്തുന്നത്. യു.എസിൽ പലിശനിരക്ക് കൂടാനുള്ള സാധ്യതയും ബോണ്ട് യീൽഡ് ഉയർച്ചയും സ്വർണത്തിന് തിരിച്ചടിയായി.
സ്വർണവില കുത്തനെ ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
Source: Suprabhaatham