മസ്കറ്റിലെ ഭാവലയ ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ചെയർമാൻ ഡോ. ജെ രത്നകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺകുമാർ മേലേതിൽ, രാജൻ വി കൊക്കൂരി, നിഷ, ഗംഗേഷ് വടക്കേതിൽ, ലക്ഷ്മി കോത്താനത് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹം സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനുമായിരുന്നു.
മസ്കറ്റിൽ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം
Source: Reporter Live