ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് നൽകിയതായി രക്ഷിതാക്കളുടെ പരാതി. ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് സംഭവം. കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയപ്പോഴാണ് മരുന്ന് നൽകിയത്. കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി; ഫാർമസി ജീവനക്കാരോട് റിപ്പോർട്ട് തേടി. മരുന്ന് സ്റ്റോക്കിലില്ലെന്ന് ജീവനക്കാർ പറയുന്നു.
ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന്; പരാതി
Source: Siraj Live