ജീവൻരക്ഷാ പേറ്റന്റ് മരുന്നുകൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർണായക നിർദ്ദേശം നൽകി. പേറ്റന്റ് നിയമം 100-ാം വകുപ്പ് പ്രകാരം കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ളവ കുറഞ്ഞ ചെലവിൽ നിർമ്മിച്ച് രോഗികൾക്ക് ലഭ്യമാക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. റൈബോസിക്ലിബ് പോലുള്ള മരുന്നുകളുടെ അമിതവില ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ബഞ്ച് ഉത്തരവിട്ടത്.
ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില: സർക്കാരിന് നിർമ്മാണാനുമതി നൽകി ഹൈക്കോടതി
Source: Siraj Live