തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ചിനിടെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് നേരെ ആക്രമണമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ രണ്ട് കേസുകൾ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തു. പോലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപക പഠിപ്പുമുടക്കിനും പ്രതിഷേധ മാർച്ചുകൾക്കും ആഹ്വാനം ചെയ്തു.
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ്-എസ്‌എഫ്‌ഐ സംഘർഷം; രണ്ട് കേസുകൾ
Source: Siraj Live