പ്രളയസാധ്യത കുറയ്ക്കാൻ നേപ്പാൾ നാല് ഹിമാനി തടാകങ്ങളിലെ ജലം ഒഴുക്കിക്കളയാനുള്ള പദ്ധതി ആരംഭിച്ചു. ആഗസ്റ്റിലെ മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും 1,400ലേറെ പേർ മരിച്ച സാഹചര്യത്തിലാണിത്. തുലാഗി, ലോവർ ബരുൺ, ലുംഡിംഗ്ത്സോ, ഹോംഗു തടാകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഗ്രീൻ ക്ലൈമറ്റ് ഫണ്ടിന്റെയും യുഎൻഡിപിയുടെയും സഹകരണത്തോടെ 50 ദശലക്ഷം ഡോളർ ചെലവിൽ ആറ് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നേപ്പാളിൽ നാല് ഹിമാനി തടാകങ്ങളിലെ ജലം ഒഴുക്കിക്കളയാൻ പദ്ധതി
Source: Siraj Live