പശ്ചിമഘട്ടത്തിൽ ഏകദേശം 56,825 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്ന ഏഴാമത് കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഇതിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററും ഉൾപ്പെടുന്നു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് ശേഷമുള്ള ഈ നീക്കം സംരക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും സാമൂഹിക നീതിയുടെയും സന്തുലിതാവസ്ഥ ചർച്ചയാക്കുന്നു.
പശ്ചിമഘട്ട ESA കരട് വിജ്ഞാപനം: സംരക്ഷണവും ഉപജീവനവും തമ്മിലുള്ള സംവാദം
Source: Truecopy Think