ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്ന് സ്ഥാപകൻ അഭിജീത് ദീപ്‌കെ. മുംബൈയിലെ ശിവാജി പാർക്കിലെ സമരത്തിന് ശേഷം ബെംഗളൂരു, ഗോവ, കൊൽക്കത്ത, പട്ന, റാഞ്ചി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച് ഈ മാസം അവസാനം ഡൽഹി ജന്തർ മന്തറിൽ സമാപിക്കും. ഒക്ടോബർ 10ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്നും സമരം സമാധാനപരമായിരിക്കുമെന്നും ദീപ്‌കെ അറിയിച്ചു.
സിജെപി സമരം രാജ്യവ്യാപകമാക്കും; ജന്തർ മന്തറിൽ സമാപിക്കും
Source: Reporter Live