പാകിസ്ഥാൻ ചാരവനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ കേസിൽ 31കാരനായ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ പ്രദീപ് മുഖർജി കോയമ്പത്തൂരിൽ അറസ്റ്റിലായി. ആന്ധ്രാ പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സംഘമാണ് ശനിയാഴ്ച ഐഎൻഎസ് അഗ്രാനിയിൽ നിന്ന് പ്രദീപിനെ പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ചാരവനിതയ്ക്ക് വിശാഖപട്ടണം നാവിക താവളത്തിലെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.
പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Source: Samayam Malayalam