കാസർകോട് ചിറ്റാരിക്കാലിന് സമീപം നർക്കിലക്കാട് വരക്കാട്ട് ട്രാക്ടറിൽ ഘടിപ്പിച്ച കുഴൽക്കിണർ റിഗ് നിയന്ത്രണം വിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര (35), ഛത്തീസ്ഗഢ് സ്വദേശി മാൻസർ (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1.45-ഓടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
കാസർകോട് റിഗ് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു
Source: Marunadan Malayali