കൊച്ചി കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന എത്തിച്ച യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ച് ബിയറും മയക്കുമരുന്നും നൽകി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് പോലീസ് സംശയിക്കുന്നു; കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.
കൊച്ചിയിൽ സ്പാ ജോലി വാഗ്ദാനം നൽകി യുവതിയെ കൂട്ടബലാത്സംഗം; രണ്ട് പേർ അറസ്റ്റിൽ
Source: Siraj Live