കൊല്ലം കുണ്ടറയിൽ വെള്ളിമൺ സ്വദേശി രാജുവിനെ (56) കൊലപ്പെടുത്തിയ കേസിൽ ഭാര്യ ലേഖ മേരിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുലർച്ചെ രാജു കുഴഞ്ഞുവീണതായി വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടർന്ന് ചോദ്യം ചെയ്യലിൽ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയതായി ലേഖ മേരി കുറ്റം സമ്മതിച്ചു.
കുണ്ടറയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ
Source: Siraj Live