തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച് പോലീസ് തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവനിൽ നേതാക്കൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രാത്രി 7:45ഓടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ ഇന്ത്യ സഖ്യ മാർച്ചിനൊടുവിൽ രാഹുൽ ഗാന്ധി അറസ്റ്റിൽ
Source: Zee Malayalam News