കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം 150-ാം വാർഷിക സെമിനാറിന്റെ രണ്ടാം ദിവസവും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ആർ.എസ്.എസ് ഗോബാക്ക്, സംഘി ഗോ ബാക്ക് മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാർ ഷൂ ഉയർത്തിക്കാട്ടി. സെമിനാറിൽ സംഘപരിവാർ പ്രഭാഷകരെ പങ്കെടുപ്പിച്ചതിനെതിരെ എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ സെമിനാർ ഹാളിൽ കയറിയാണ് പ്രതിഷേധിച്ചത്. ഗവർണർ സംസാരിച്ച് പോയ ശേഷമായിരുന്നു പ്രതിഷേധം.
കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു
Source: Dool News