ഫ്രാൻസിൽ സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ചൊവ്വാഴ്ച രാജ്യവ്യാപകമായി 2,000-ത്തോളം ഹൈസ്കൂളുകൾ ഉപരോധിക്കപ്പെട്ടു; 488 പേർ അറസ്റ്റിലായി. സംഘർഷങ്ങൾ തുടരുന്നതിനാൽ ഈ ആഴ്ചത്തെ ഹൈസ്കൂൾ ക്ലാസുകൾ അധികൃതർ നിർത്തിവച്ചു. പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം ചേർന്നു.
ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
Source: Dool News