സിനിമയിൽ നിന്ന് മനപൂർവം ഇടവേളയെടുത്തിട്ടില്ലെന്നും, തനിക്ക് പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നും നടി നമിത പ്രമോദ് പറഞ്ഞു. കുറേ തിരക്കഥകൾ കേൾക്കുന്നുണ്ടെങ്കിലും 'ഈ റോൾ ചെയ്യണം' എന്ന എക്സൈറ്റ്മെന്റ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് സിനിമകളുടെ എണ്ണം കുറഞ്ഞതെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. അടുത്ത മാസം ഒരു തമിഴ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും, സിനിമയ്ക്കൊപ്പം ബിസിനസിലും സജീവമാണെന്നും നമിത കൂട്ടിച്ചേർത്തു.
സിനിമയിൽ നിന്ന് മനപൂർവം ഇടവേളയെടുത്തിട്ടില്ല: നമിത പ്രമോദ്
Source: Dool News