തമിഴ്‌നാട്ടിൽ വർഷങ്ങളായി താമസിക്കുന്ന നടി ഷീല, വിജയ് മുഖ്യമന്ത്രിയായതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ വിശ്വസിക്കുന്നുവെന്നും പറഞ്ഞു. ഒരു കുടുംബാംഗം മുഖ്യമന്ത്രിയായ സന്തോഷമാണ് തനിക്കുള്ളതെന്നും അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ സിനിമകളിൽ കഥ പറയുന്ന രീതിയിൽ വലിയ മാറ്റമുണ്ടെന്നും ചെറിയ ത്രെഡ് വികസിപ്പിച്ച് മികച്ച ചിത്രങ്ങളാക്കാൻ സാധിക്കുന്നുവെന്നും ഷീല അഭിപ്രായപ്പെട്ടു.
വിജയ് മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് ഷീല
Source: Dool News