മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്ന തന്റെ ആഗ്രഹം ഇതുവരെ സാധിച്ചിട്ടില്ലെന്ന് നടി അനന്യ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോ തോമസ്, നിവിൻ പോളി തുടങ്ങിയവർക്കൊപ്പവും അഭിനയിക്കാൻ സാധിച്ചിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു. ഒരിക്കൽ മമ്മൂട്ടിയെ കണ്ടപ്പോൾ ഈ ആഗ്രഹം അറിയിച്ചിരുന്നു; 'നമുക്ക് നോക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഇപ്പോഴും സാധിച്ചിട്ടില്ലെന്ന് അനന്യ
Source: Dool News