കളമശ്ശേരിയിലെ സ്പായിൽ ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. യുവതിക്ക് രാസലഹരി നൽകിയെന്നും ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റെന്നും മൊഴിയിൽ പറയുന്നു. പ്രതിയായ സഹോദരി കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോകുമെന്ന് ഭർത്താവ് വ്യക്തമാക്കി.
കളമശ്ശേരി കൂട്ടബലാത്സംഗം: കൂടുതൽ പ്രതികളുണ്ടെന്ന് ഭർത്താവ്
Source: Zee Malayalam News