യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനെതിരെ അടൂര്‍ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായസംഹിത 192, 356 (2), കേരള പൊലീസ് ആക്ട് 120 (H) വകുപ്പുകള്‍ പ്രകാരമാണ് കേസ്. റാഷിദിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെന്നും ആരോപണമുണ്ട്. മൂന്ന് ബലാത്സംഗ കേസുകളിലെ പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ കേസ്
Source: Dool News