ജന്തർ മന്തറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി; സി.ജെ.പി വിമർശനം

ജന്തർ മന്തറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി; സി.ജെ.പി വിമർശനം

ഡൽഹി ജന്തർ മന്തറിൽ നാളെ നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഇന്ത്യൻ റെയിൽവേ ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതായി റിപ്പോർട്ട്. നിസാമുദ്ദീൻ, ന്യൂഡൽഹി സ്റ്റേഷനുകളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇതിനെതിരെ സി.ജെ.പി നേതാക്കൾ രൂക്ഷ വിമർശനം ഉയർത്തി. മോദി സർക്കാർ അടിയന്തരാവസ്ഥ ഔദ്യോഗികമാക്കിയെന്ന് കൺവീനർ അഭിജിത് ദീപ്കെ ആരോപിച്ചു. രാജ്യവ്യാപകമായി 10,000 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി സംഘടനാ വക്താവ് അശുതോഷ് റാങ്ക അറിയിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies