ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ചതിന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മോചനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര ഇടപെടൽ നടത്തി. ചീഫ് സെക്രട്ടറിക്കും ഡൽഹി റെസിഡന്റ് കമ്മീഷണർക്കും നിർദ്ദേശം നൽകി. കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം വാഹനത്തിൽ കറക്കിയതിനെ തുടർന്ന് പിണറായിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി ജോൺ ബ്രിട്ടാസ് എംപി അറിയിച്ചു. അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നും പോലീസ് പറയുന്നു.
പിണറായി വിജയന്റെ കസ്റ്റഡി: മുഖ്യമന്ത്രി ഇടപെട്ടു
Source: Zee Malayalam News