പാലക്കാട് സ്വദേശിയായ സംവിധായകൻ കാജാഹുസൈൻ (46) ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച കേസിൽ ഷൊർണൂർ റെയിൽവേ പോലീസിന്റെ പിടിയിലായി. 'കള്ളന്മാരുടെ വീട്' എന്ന സിനിമയിൽ നിന്ന് പ്രതീക്ഷിച്ച നേട്ടം ലഭിക്കാതെ കടക്കെണിയിലായതോടെയാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച അഞ്ചോളം ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
സിനിമാ സംവിധായകൻ ട്രെയിൻ മോഷണക്കേസിൽ അറസ്റ്റിൽ
Source: Siraj Live