സുൽത്താൻ ബത്തേരിയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് പിജി വിദ്യാർത്ഥികൾ മരിച്ചു. കർണാടക സ്വദേശി രഞ്ജിത്ത്, മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ ഇവർ 13 പേരടങ്ങുന്ന സംഘത്തിലായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
വയനാട്ടിൽ ട്രാവലർ മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
Source: Zee Malayalam News