മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ആദ്യദിനം രാജരാജേശ്വരി അലങ്കാരത്തിൽ ദേവി ഭക്തർക്ക് ദർശനം നൽകി. ഈ മാസം 20 വരെ നടക്കുന്ന ഉത്സവത്തിൽ കൊലു മണ്ഡപത്തിൽ വിവിധ അലങ്കാരങ്ങളും പ്രത്യേക പൂജകളും ഉണ്ടാകും. 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനവും ഒരുക്കിയിട്ടുണ്ട്.
മധുര മീനാക്ഷി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം
Source: Janam TV