ദേശീയ സുരക്ഷ മുൻനിർത്തി ഡൽഹിയിലെ ആറ് പ്രധാന മെട്രോ സ്റ്റേഷനുകളിൽ ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെ നിയന്ത്രണം ഏർപ്പെടുത്തി. രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, പട്ടേൽ ചൗക്ക്, ജനപഥ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബാരഖംബ റോഡ് എന്നീ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് പ്രവേശനമില്ല. സുരക്ഷാ ഏജൻസികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്റർചേഞ്ച് സൗകര്യം ലഭ്യമായിരിക്കുമെങ്കിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിൽ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു; സുരക്ഷാ നിയന്ത്രണം
Source: Janam TV