ഇഞ്ചുറി ടൈമിൽ ജിതിന്റെ ഗോൾ; മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ്

ഇഞ്ചുറി ടൈമിൽ ജിതിന്റെ ഗോൾ; മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ്

ഗുവാഹത്തിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ എതിരില്ലാത്ത ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തോൽപ്പിച്ചു. ഇഞ്ചുറി ടൈമിൽ (92-ാം മിനിറ്റിൽ) മലയാളി താരം ജിതിൻ എം.എസ് നേടിയ നാടകീയ ഗോളാണ് വിജയം നൽകിയത്. ഭൂരിഭാഗം പന്തടക്കവും 19 ഷോട്ടുകളുമായി മോഹൻ ബഗാൻ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾകീപ്പർ ഗുർമീത് സിങ്ങിന്റെ സേവുകൾ നോർത്ത് ഈസ്റ്റിനെ രക്ഷിച്ചു. ഈ വിജയത്തോടെ ഹൈലാൻഡേഴ്സ് പുതിയ സീസണിൽ മൂന്ന് പോയിന്റുമായി തുടക്കമിട്ടു.

Source: Chandrika Daily

More in Sports

Read the live feed on ZapIndies