ഉത്തർപ്രദേശിൽ വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം ഏകദേശം 1.27 കോടി ഹിന്ദുക്കൾ പട്ടികയിൽ നിന്ന് പുറത്തായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. അർഹരായ വോട്ടർമാർ പുറത്താകാതിരിക്കാൻ ബി.എൽ.ഒമാരെ സമീപിച്ച് പരിഹാരം കാണണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകി. അഞ്ച് സംസ്ഥാനങ്ങളിൽ എസ്.ഐ.ആറിന് ശേഷം 2.29 കോടി വോട്ടർമാർ പുറത്തായി.
എസ്.ഐ.ആറിനെതിരെ യോഗി ആദിത്യനാഥ്; യു.പിയിൽ 1.27 കോടി പേർ പുറത്ത്
Source: Truecopy Think