അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ബിഎൻഎസ് 333 വകുപ്പ് പ്രകാരം കേസെടുത്തു. അബിൻ ശിവദാസ്, നസ്മൽ, ഫെന്നി നൈനാൻ എന്നിവരും പ്രതികളാണ്. യൂട്യൂബർ രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോഴുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
അടൂർ സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്
Source: Zee Malayalam News