മുസ്ലിം ലീഗ് നോമിനിയെ മറികടന്ന് ഡോ. റഷീദ് അഹമ്മദിനെ കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലറായി നിയമിച്ചതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നിയമനം നടന്നതായാണ് ആക്ഷേപം. ലീഗിന്റെ എതിർപ്പിന് പിന്നാലെയാണ് നടപടി. കരുവാരക്കുണ്ട് കെ ടി എം കോളേജിനോടും വിശദീകരണം തേടി.
കാലിക്കറ്റ് പ്രോ വൈസ് ചാൻസലർ നിയമനം: വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്
Source: Siraj Live