വിട്ടുമാറാത്ത ചുമയും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകളും അനുഭവിച്ച 72 കാരനിൽ ട്യൂമർ സംശയിച്ചെങ്കിലും ശസ്ത്രക്രിയയിൽ കണ്ടെത്തിയത് മൂന്ന് വർഷമായി ശ്വാസനാളത്തിൽ കുടുങ്ങിക്കിടന്ന ഒരു പല്ല്. ബോധക്ഷയത്തിനിടെ പല്ല് നഷ്ടപ്പെട്ടതായി രോഗി ഓർത്തെടുത്തു. 'ദി ഈജിപ്ഷ്യൻ ജേണൽ ഓഫ് ബ്രോങ്കോളജി'യിൽ റിപ്പോർട്ട് ചെയ്ത ഈ അപൂർവ സംഭവത്തിൽ പല്ല് നീക്കിയ ശേഷം ചുമ പൂർണമായി മാറി.
ചുമയ്ക്ക് കാരണം ട്യൂമറല്ല, മൂന്ന് വർഷമായി ശ്വാസനാളത്തിൽ കുടുങ്ങിയ പല്ല്
Source: Marunadan Malayali