കേരളത്തിലെ ബംഗാൾ സ്വദേശികളായ കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തി ഡാറ്റാബേസ് പുതുക്കാൻ പശ്ചിമ ബംഗാൾ സർക്കാർ കേരളത്തിന്റെ സഹായം തേടി. ബംഗാൾ തൊഴിൽ വകുപ്പ് സെക്രട്ടറി രചന ഭഗത് സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. ഇവരിൽ വലിയൊരു വിഭാഗം സാമൂഹികസുരക്ഷാ പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബംഗാൾ തൊഴിലാളികളെ കണ്ടെത്താൻ കേരളത്തിന്റെ സഹായം തേടുന്നു
Source: Suprabhaatham