ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം വഷളായി എക്യുഐ 377 കടന്നു. ദീപാവലി അടുത്തിരിക്കെ മലിനീകരണം കൂടുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്കൂളുകൾക്ക് ജാഗ്രതാ നിർദേശം നൽകി. പടക്കം പൊട്ടിക്കുന്നതിനെതിരെ അവബോധം വളർത്താൻ നവംബർ 5, 6 തീയതികളിൽ പ്രത്യേക അസംബ്ലികൾ സംഘടിപ്പിക്കാൻ ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് നിർദേശം നൽകി.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സ്കൂളുകൾക്ക് ജാഗ്രതാ നിർദേശം
Source: Zee Malayalam News