ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലൂയിസ് ഇനാഷ്യോ ലുല ഡി സിൽവ 51.8% വോട്ട് നേടി വിജയിച്ചു. ഫ്ലാവിയോ ബോൾസൊനാരോ 48.2% വോട്ടിൽ ഒതുങ്ങി. 44 ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയം. ആദ്യ റൗണ്ടിൽ പിന്നിലായിരുന്ന ലുല, വടക്കു-കിഴക്കൻ മേഖലയിലെയും ചേരികളിലെയും വോട്ടുകൾ കൂട്ടിച്ചേർത്താണ് വിജയിച്ചത്. നാലു തവണ പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടവും ലുലയ്ക്ക് ഇതോടെ ലഭിച്ചു.
ബ്രസീലിൽ ലുല വീണ്ടും വിജയിച്ചു; നാലാം തവണയും പ്രസിഡന്റ്
Source: Truecopy Think