പുതിയ മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് നൽകരുത്: നികുതി വകുപ്പ്

പുതിയ മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് നൽകരുത്: നികുതി വകുപ്പ്

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കരുതെന്ന് നികുതി വകുപ്പ് നിർദേശം നൽകി. സർക്കാർ അനുമതിയില്ലാതെ മദ്യവ്യാപാര ലൈസൻസ് നൽകരുതെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കർശന നിർദേശം. അതേസമയം, സാംബശിവ റാവുവിന് പകരം പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കാനുള്ള ചർച്ചകൾ സജീവമാണ്; മൂന്ന് പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. തിങ്കളാഴ്ചയോടെ പുതിയ കമ്മീഷണറെ പ്രഖ്യാപിക്കാനാണ് സാധ്യത.

Source: Siraj Live

More in Business & Finance

Read the live feed on ZapIndies