കാസർകോട് ജില്ലയിലെ സ്കൂൾ തല എൽപി ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യം വിവാദമായി. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ തയ്യാറാക്കിയ ചോദ്യാവലിയിൽ ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനിയായി സവർക്കറെ ഉത്തര സൂചികയിൽ ചേർത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തി വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം
Source: Siraj Live