ഇറാനുമായുള്ള സമാധാന ചർച്ചകളിൽ അപ്രതീക്ഷിത നിലപാടുമായി ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാൻ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന് മറുപടിയായി, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികർക്കും പ്രതിഷേധക്കാർക്കും വൻതുക നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇതോടെ വെടിനിർത്തൽ ധാരണകൾ പാളുകയും മേഖലയിലെ സമാധാന നീക്കങ്ങൾ അനിശ്ചിതത്വത്തിലാവുകയും ചെയ്തു.
ഇറാനോട് വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്; ചർച്ചകൾ അനിശ്ചിതത്വത്തിൽ
Source: Dool News