മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വാഹനാപകടത്തിൽപ്പെട്ട 19-കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് ഓടിച്ചുവിട്ടശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ക്രൂരകൃത്യം. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു; ബാക്കി മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.
പാൽഘറിൽ അപകടത്തിൽപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ
Source: Mathrubhumi