ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടന്നുപോകുന്നുണ്ടെന്ന യുഎസ് അവകാശവാദം ഇറാൻ സൈന്യം തള്ളി. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും അതുവഴി സഞ്ചരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. ജലപാത ഇറാന്റെ നിയന്ത്രണത്തിലാണെന്ന് ഐആർജിസി കമാൻഡർ ഹൊസൈൻ തായെബ് പറഞ്ഞു. യുദ്ധത്തിൽ അമേരിക്കയുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു.
ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിൽ; യുഎസ് അവകാശവാദം തള്ളി ഇറാൻ
Source: Siraj Live