സംസ്ഥാനത്തെ 441 സഹകരണ ബാങ്കുകൾ നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇവയെ പുനരുദ്ധരിച്ച് നിക്ഷേപകരുടെ തുക സുരക്ഷിതമാക്കാൻ സർക്കാർ മെഗാ രക്ഷാപാക്കേജിന്റെ രൂപരേഖ തയ്യാറാക്കിവരികയാണ്. നിക്ഷേപത്തുക ജീവനക്കാരുടെ ശമ്പളത്തിന് ഉപയോഗിക്കരുതെന്ന് രജിസ്ട്രാർ സർക്കുലർ ഇറക്കി. തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
441 സഹകരണ ബാങ്കുകൾ പ്രതിസന്ധിയിൽ; സർക്കാർ രക്ഷാപാക്കേജുമായി
Source: Marunadan Malayali