ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ. ട്വീറ്റോ ഉത്തരവോ പ്രസംഗമോ കൊണ്ട് ഹോർമുസ് പിടിച്ചെടുക്കാനാവില്ലെന്ന് ഇറാനിയൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി പറഞ്ഞു. കടലിടുക്ക് ഇറാന്റേതാണെന്നും ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; ഇറാൻ രൂക്ഷ പ്രതികരണം
Source: Mathrubhumi