ഫ്രാൻസിലെ നികുതി വകുപ്പായ ഡിജിഎഫ്ഐപിയുടെ സിസ്റ്റത്തിൽ നിന്ന് 6,78,000 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നികുതി വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു. 'സീറോബൈറ്റ്സ്' എന്ന ഹാക്കർ ജീവനക്കാരുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ മറികടന്ന് ജൂൺ-ജൂലായ് മാസങ്ങളിൽ സിസ്റ്റത്തിൽ കടന്നുകയറി വിവരങ്ങൾ വിൽപനയ്ക്ക് വെച്ചു. പാസ്‌വേഡുകളോ അക്കൗണ്ട് വിവരങ്ങളോ ചോർന്നിട്ടില്ലെന്ന് ഡിജിഎഫ്ഐപി അറിയിച്ചു.
ഫ്രാൻസിൽ വൻ സൈബറാക്രമണം; 6.78 ലക്ഷം പേരുടെ നികുതി വിവരങ്ങൾ ചോർന്നു
Source: Mathrubhumi