അധിനിവേശ വെസ്റ്റ് ബാങ്കിലെ ഖുസ്റ ഗ്രാമത്തിൽ ഫലസ്തീൻ കുടുംബങ്ങൾക്ക് നേരെ ഇസ്രഈലി കുടിയേറ്റക്കാർ നടത്തിയ ഉപരോധത്തെ ആംനസ്റ്റി ഇന്റർനാഷണൽ രൂക്ഷമായി വിമർശിച്ചു. ഭരണകൂടത്തിന്റെ അനുമതിയോടെയും പിന്തുണയോടെയും നടക്കുന്ന ഏകോപിത ഭീകരതയാണ് ഇതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ആക്രമണം തടയുന്നതിന് പകരം ഇസ്രഈൽ സൈന്യം ഫലസ്തീൻ കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വെസ്റ്റ് ബാങ്ക് ഉപരോധം: ആംനസ്റ്റി രൂക്ഷ വിമർശനം
Source: Dool News